Programs Doctor@2PM

10,000 കടന്ന് രോഗബാധിതർ: കേരളത്തിലെ കണക്കുകൾ| Special Programme

സംസ്ഥാനത്ത് വ്യാഴാഴ്ച 722 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഒരുദിവസം ഇത്രയധികം പേരിൽ രോഗം കണ്ടെത്തുന്നത് ഇതാദ്യമായാണ്. 10,275 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 5372 പേരാണ് ചികിത്സയിലുള്ളത്. പേടിപ്പിക്കുന്ന ഈ കണക്കുകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്തുന്ന പ്രത്യേക പരിപാടി. കൈവിടരുത് ഈ കരുതൽ. നാമെടുക്കേണ്ട കരുതലുകളെക്കുറിച്ച് സംസാരിക്കുന്നു ഡോ. ഡാനിഷ് സലീം. ഡോക്ടറോട് ചോദിക്കാം.