Programs Doctor@2PM

പലതരം നെഞ്ച് വേദനകളും കാരണങ്ങളും

ഏറെ പരിഭ്രാന്തിയുണ്ടാക്കുന്ന രോഗ ലക്ഷണമാണ് നെഞ്ച് വേദന. നെഞ്ച് വേദനയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ഗുരുതരമായതും അടിയന്തിര വൈദ്യസഹായം വേണ്ടതുമായ നെഞ്ചുവേദനകളുമുണ്ട്. നമ്മള്‍ നിസാരമായി കാണുന്ന നെഞ്ച് വേദന ചില അവസരങ്ങളില്‍ ഗുരുതരമാകാറുണ്ട്. പക്ഷെ നെഞ്ച് വേദനയുടെ കാരണം തിരിച്ചറിയാനാകുന്നത് ഏറെ സഹായകരമാണ്. പലതരം നെഞ്ച് വേദനകളെക്കുറിച്ചും അവയുടെ കാരണങ്ങളെ കുറിച്ചും ഹൃദയാഘാതം കൊണ്ടുണ്ടാകുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാമെന്നുമാണ് ഇന്ന് ഡോക്ടറോട് ചോദിച്ചറിയുന്നത്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ചീഫ് കാര്‍ഡിയോളജിസ്റ്റായ ഡോ. തോമസ് മാത്യു ചേരുന്നു. ഡോക്ടറോട് ചോദിക്കാം.