Programs Doctor@2PM

ഓട്ടിസം- നേരത്തെ കണ്ടെത്താം, ചികിത്സിക്കാം

കുട്ടികളുടെ മാനസിക വ്യക്തിത്വ വികസനത്തിന് തടസം നില്‍ക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഓട്ടിസം എന്ന അവസ്ഥ. എത്രയും നേരത്തെ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യുന്നത് ആവശ്യമാണ്. ഓട്ടിസം എങ്ങനെ നേരത്തെ തിരിച്ചറിയാം ചികിത്സിക്കാം എന്നാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്. പട്ടം എസ്.യു.ടി. ആശുപത്രിയിലെ ഡോ. മൃണാള്‍ എസ് പിള്ള പരിപാടിയില്‍ സംസാരിക്കുന്നു.