Programs Doctor@2PM

ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ്; ലക്ഷണങ്ങളും ചികിത്സയും

അസുഖങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും പ്രാഥമികമായി നമുക്ക് സംരക്ഷണം നല്‍കുന്നത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെയാണ്. ഈയൊരു സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇപ്പോള്‍ ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് വളരെ സാധാരണമാകുന്നുണ്ട്. പാരമ്പര്യം ഇതിന് ഒരു വലിയ സ്വാധീനമാണ്. കൂടുതലായും യുവതികളിലാണ് ഈ അസുഖത്തിന് സാദ്ധ്യത കൂടുതല്‍. ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്ക് ഒരുമിച്ച് അസുഖം ബാധിക്കുന്ന സാഹചര്യങ്ങളിലാണ് ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങളെ കുറിച്ച് സംശയിക്കേണ്ടത്. പ്രായം കുറഞ്ഞ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍, വാതരോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയവയെല്ലാം ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങളുടെ ഭാഗമാണോ എന്ന് തിട്ടപ്പെടുത്തേണ്ടതാണ്. ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന വിഭാഗം അസുഖങ്ങളും അവയുടെ ലക്ഷണങ്ങളും എങ്ങനെ ചികിത്സിക്കാം എന്നുമാണ് ഡോക്ടര്‍ @ 2പി.എം ചര്‍ച്ച ചെയ്യുന്നത്. ഡോ. ലളിത അപ്പുക്കുട്ടന്‍ ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.