Programs Doctor@2PM

ഗാര്‍ഹിക മാലിന്യ സംസ്‌കരണം എങ്ങനെ സാദ്ധ്യമാക്കാം?

മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് നമ്മുടെ നാട്. കുറച്ച് അംഗങ്ങള്‍ മാത്രമുള്ള വീടുകളിലെ മാലിന്യം പോലും വേണ്ട വിധം സംസ്‌കരിക്കപ്പെടുന്നില്ല. പൊതുജനാരോഗ്യ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു നമ്മുടെ സംസ്ഥാനം. ഇപ്പോള്‍ സീസണ്‍ തോറും പകര്‍ച്ചവ്യാധി ബാധിത മേഖലയായി സംസ്ഥാനം മാറി. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തെക്കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടി ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ചിന്ത എസ് ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംസാരിക്കുന്നു.