Programs Doctor@2PM

തകര്‍ന്നു പോയവരുടെ മനസിന് എങ്ങനെ കരുത്തേകാം, കേരളം ഇനി - പ്രത്യേക പരിപാടി

കേരളത്തെ പുനര്‍ നിര്‍മിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രളയത്തില്‍ തകര്‍ന്ന മനസ്സുകളുടെ പുനര്‍ നിര്‍മാണമാണ് ആദ്യം നടക്കേണ്ടത്. ഭൗതികമായ സാഹചര്യങ്ങളുടെ പുനര്‍ നിര്‍മിക്കൊപ്പം പ്രധാനമാണ് മനസ്സുകളുടെ പുനര്‍ നിര്‍മാണവും. ഒരു ജീവിതം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അതെല്ലാം തിരികെക്കൊടുക്കാന്‍ നമുക്ക് ഒരുപക്ഷേ കഴിഞ്ഞേക്കും. എന്നാല്‍ പ്രളയത്തിനു മുമ്പുള്ള മാനസികാരോഗ്യവും സന്തോഷവും സ്വാഭാവികവും തിരികെ കിട്ടാന്‍ കൃത്യമായ കൗണ്‍സിലിംഗ് കൂടിയ തീരൂ. അതിനും സര്‍ക്കാരിന് ഒരു പദ്ധതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. തകര്‍ന്നു പോയവരുടെ മനസിന് എങ്ങനെ കരുത്തേകാം എന്നാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കേരളം ഇനി - പ്രത്യേക പരിപാടി