Programs Doctor@2PM

കോവിഡ്-19 പ്രതിരോധവും നിത്യജീവിതവും- ഡോക്ടറോട് ചോദിക്കാം

കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയങ്ങോട്ട് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയേ പറ്റൂ. ജനങ്ങള്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പഠിച്ചേ മതിയാകൂ എന്നാണ് പഠനങ്ങള്‍ സൂചന തരുന്നത്. കോവിഡ്-19 ഒരു യാഥാര്‍ഥ്യമായി സമൂഹത്തില്‍ നിലനില്‍ക്കും എന്നിരിക്കെ ലോക്ഡൗണ്‍ ഇളവുകളിലേക്കു നമ്മുടെ സ്വാഭാവിക ജീവിതം ചേര്‍ത്തുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് വിശദമായി ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത്. നമുക്കൊപ്പം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി പത്മകുമാര്‍ ചേരുന്നു. ഡോക്ടറോട് ചോദിക്കാം.