Programs Doctor@2PM

കോവിഡ്-19: മടങ്ങിയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍- ഡോക്ടറോട് ചോദിക്കാം

ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ കോവിഡ്-19 പ്രതിരോധ സേനയാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. മറ്റേതെങ്കിലും സംസ്ഥാനങ്ങളെ കുറിച്ചോ ഏതെങ്കിലും രാജ്യങ്ങളെ കുറിച്ചോ ഈ ഉറപ്പ് നമുക്കു പറയാനാവില്ല. അതുകൊണ്ട് തന്നെ അത്തരം പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കു മടങ്ങിയെത്തുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. അവരിലൂടെ സ്വന്തം കുടുംബത്തിനോ നാടിനോ രോഗബാധ ഉണ്ടാവാതിരിക്കാന്‍ മടങ്ങിയെത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നേരിയ വിട്ടുവീഴ്ചകള്‍ പോലും ആപത്തു വിളിച്ചു വരുത്തും. ഈ സാഹചര്യത്തില്‍ മടങ്ങിയെത്തുന്നവരും കുടുംബങ്ങളാലും അറിയേണ്ട കാര്യങ്ങളാണ് നാം ഇന്ന് ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത്. പങ്കെടുക്കുന്നത് ഡോ. ഡാനിഷ് സലീം. ഡോക്ടറോട് ചോദിക്കാം.