Programs Doctor@2PM

പ്രളയവും മാനസികാരോഗ്യ പ്രഥമ ശുശ്രൂഷയും; കേരളം ഇനി, പ്രത്യേക പരിപാടി

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യവും. പ്രത്യേകിച്ച് ദുരന്തമുഖങ്ങളില്‍. പ്രളയമുഖത്ത് പെട്ടുപോയവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലെത്തുമ്പോള്‍ പ്രളയത്തെ ആദ്യമായി നേരിട്ടതിന് സമാനമായ കടുത്ത ഉത്കണ്ഠ അനുഭവപ്പെടാം. ക്ഷതാനന്തര സമ്മര്‍ദ്ദ രോഗം അഥവാ പോസ്റ്റ് സ്ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡറാട് പ്രളയ ബാധിത മേഖലകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മാനസിക സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഏതൊരാള്‍ക്കും നടത്താനാകുന്ന ചില പ്രാഥമികമായ ഇടപെടലുകളെയാണ് സൈക്കോളജില്‍ ഫസ്റ്റ് എയ്ഡ് അഥവാ മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. പ്രക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോ. വൃന്ദ വിജയ്.കേരളം ഇനി, പ്രത്യേക പരിപാടി