Programs Doctor@2PM

ദന്താരോഗ്യവും ദന്തസംരക്ഷണ മാര്‍ഗങ്ങളും

നമ്മുടെ ശരീരത്തിലെ ഏറ്റവും ഉറപ്പുകൂടിയ അവയവമാണ് പല്ല്. ദഹനപ്രക്രിയയുടെ ആദ്യ ഭാഗം തുടങ്ങുന്നത് പല്ലുകളിലാണ്. പലപ്പോഴും പല്ല് വേദനയോ, പല്ലില്‍ കേടോ വരുമ്പോള്‍ പല്ല് പറിച്ച്കളഞ്ഞാലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍. ഒന്നോ രണ്ടോ പല്ലുകള്‍ നഷ്ടപ്പെട്ടാലും ബാക്കി കുറേ ഉണ്ടല്ലോ എന്ന ധാരണയിലാണ് ചിലവേറിയ ചികിത്സകള്‍ ഒഴിവാക്കി പല്ല് പറിച്ചുകളയാന്‍ നമ്മള്‍ തീരുമാനിക്കുന്നത്. എന്നാല്‍ പല്ലുകളെ നിലനിര്‍ത്താനും കളയേണ്ടി വന്നതിനാല്‍ പുതിയ കൃത്രിമ പല്ലുകള്‍ വെയ്ക്കാനും നിരവധി ചികിത്സാ രീതികള്‍ ലഭ്യമാണ്. ഇന്ന് നമ്മള്‍ പല്ലുകളെയും മോണയേയും ബാധിക്കുന്ന അസുഖങ്ങളേയും കുറിച്ച് ഡെന്റല്‍ ഇംപ്ലാന്റ് ചികിത്സയെ കുറിച്ചുമാണ് മനസിലാക്കുന്നത്. പിഎംഎസ് ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ വിഷ്ണു ജയകുമാര്‍ ഡോക്ടര്‍ @2പി.എമ്മില്‍ ചേരുന്നു.