Programs Doctor@2PM

പ്രമേഹം; പുതിയ ചികിത്സയും മരുന്നുകളും- ഡോക്ടര്‍@2പിഎം

പ്രമേഹം മറ്റ് അസുഖങ്ങളെ പോലെ പ്രത്യക്ഷത്തില്‍ ഗുരുതരമായി തോന്നാറില്ല പലര്‍ക്കും. അതുകൊണ്ട് തന്നെ മറ്റ് അസുഖങ്ങളെ ചികിത്സിക്കുന്ന ഗൗരവത്തോടെ പ്രമേഹ ചികിത്സയെ സമീപിക്കാറുമില്ല. പക്ഷേ, പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളും, വൃക്കരോഗങ്ങളും, കരള്‍രോഗങ്ങളും, അന്ധതയുമൊക്കെ ഭാവിയില്‍ ചികിത്സിക്കേണ്ടി വരുന്നതിനേക്കാള്‍ എത്രയോ നിസാരമാണ് പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തുക എന്നത്. പ്രമേഹ ചികിത്സാരംഗത്ത് ഈ അടുത്ത കാലത്ത് നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തിനും വൃക്കകളുടെ സംരക്ഷണത്തിനും സഹായിക്കുന്ന തരം മരുന്നുകളാണ് പ്രമേഹ ചികിത്സയിലെ പുതിയതരംഗം. ഇന്ന് നമുക്കൊപ്പം ചേരുന്നത് തിരുവനന്തപുരം ജ്യോതിദേവ് ഡയബെറ്റിസ് സെന്ററിലെ പ്രമേഹ രോഗ വിദഗ്ധനായ ഡോക്ടര്‍ അരുണ്‍ ശങ്കറാണ്. ഡോക്ടര്‍@2പിഎം.