Programs Doctor@2PM

രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങള്‍- ഡോക്ടര്‍@2പിഎം

രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് പൊതുവെ ഉളള പേരാണ് വാസ്‌കുലാര്‍ ഡിസീസസ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുളള രക്തക്കുഴവുകള്‍ക്ക് തടസ്സം നേരിടുമ്പോള്‍ ഏറ്റവും പ്രധാനമായി സംഭവിക്കുന്നത് ആ ഭാഗത്തേക്കുളള രക്തയോട്ടം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുകയാണ്. ഇത് കോശങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണ്. രക്തധമനികള്‍ അടഞ്ഞാലും പൊട്ടിയാലും പലവിധ സംങ്കീര്‍ണ്ണതകള്‍ക്ക് സാധ്യതയുണ്ട്. പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, പുകവലി എന്നീ കാരണങ്ങള്‍ ഈ അസുഖത്തിനുളള സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്ന് ഈ വിഷയത്തില്‍ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും വാസ്‌കുകുലാര്‍ സര്‍ജറി മേധാവിയുമായ ഡോ ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു. ഡോക്ടര്‍@2പിഎം.