Programs Doctor@2PM

പകര്‍ച്ച വ്യാധി പ്രിതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

പ്രളയാനന്തരം സംസ്ഥാനം നേരിടുന്ന ആരോഗ്യപരമായ ഭീഷണികളെ എത്രകാര്യക്ഷമമായി പ്രതിരോധിക്കാം എന്നത് തന്നെയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി 'കേരളം ഇനി?' ചര്‍ച്ച ചെയ്യുന്നത്. നമ്മോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത ആരോഗ്യവിദഗ്ധരെല്ലാം ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നതും. വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മള്‍ നടപ്പാക്കേണ്ട ആരോഗ്യപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് തന്നെയാണ്. ഇനി വരുന്ന 3 മാസക്കാലത്തോളം നമുക്കത് തുടരാം. നമ്മുടെ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാകുംവിധം നിപ വൈറസ് ബാധയെ കാര്യക്ഷമമായി പ്രതിരോധിച്ചവരാണ് നമ്മള്‍.അതുകൊണ്ട് തന്നെ ഈ സാഹചര്യത്തേയും അതിജീവിക്കാന്‍ നമുക്കാകും എന്നുറപ്പാണ്.ആരോഗ്യകാര്യങ്ങളില്‍ വ്യക്തമായ അറിവ് സമ്പാദിക്കുക, പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുക, ഒപ്പം പ്രളയത്തില്‍ തകര്‍ന്ന് പോയ സ്വാഭാവിക ജീവിതം തിരിച്ച് പിടിക്കാന്‍ ആരോഗ്യമുള്ള ഒരു മനസും നമുക്കുറപ്പാക്കാം. ഈ വിഷയത്തില്‍ ഇന്ന് നമ്മൊടൊപ്പം ചേരുന്നത് സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനആരോഗ്യവിഭാഗം അഡ!ീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ റീനയാണ്.