Programs Doctor@2PM

പ്രമേഹ രോഗികളിലെ ഹൃദ്‌രോഗ സാധ്യത- ഡോക്ടര്‍@2പിഎം

ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്നവരില്‍ ഒരു വലിയ വിഭാഗവും പ്രമേഹ രോഗികളാണ്. ഹൃദ്രോഗത്തിന്റെ പൂര്‍വാവസ്ഥ എന്ന് ഉറപ്പിച്ച് പറയാവുന്ന ഒന്നാണ് പ്രമേഹം. നമ്മുടെ നാട്ടിലെ ഹൃദ്രോഗികളുടെ എണ്ണം കൂടുന്നു എന്ന് പറയുമ്പോള്‍ അത് സൂചിപ്പിക്കുന്നത് വര്‍ദ്ധിക്കുന്ന പ്രമേഹ രോഗികളുടെ എണ്ണത്തെകൂടിയാണ്. പ്രമേഹ രോഗികളില്‍ ഹൃദ്രോഗം പല രൂപത്തിലും ഭാവത്തിലും പ്രകടമാകാറുണ്ട്. അതിലേറ്റവും പേടിക്കേണ്ടത് സൈലന്റ് അറ്റാക്ക് അഥവാ നിശബ്ദ ഹൃദയാഘാതമാണ്. പ്രമേഹ രോഗികളിലെ ഹൃദ്രോഗ സാധ്യതയാണ് ഇന്നത്തെ നമ്മുടെ വിഷയം. നമുക്കൊപ്പം തിരുവനന്തപുരം കോസ്‌മോ പോളീറ്റന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ അജയകുമാര്‍ ചേരുന്നു. ഡോക്ടര്‍@2പിഎം.