Programs Doctor@2PM

ഗൗരവമേറിയ തലവേദന എങ്ങനെ തിരിച്ചറിയാം- ഡോക്ടറോട് ചോദിക്കാം

വളരെ സാധാരണമായതും ഏറ്റവുമധികം സ്വയം ചികിത്സ തേടുന്നതുമായ ഒരസുഖമാണ് തലവേദന. തലവേദയുടെ ഏറ്റവും സാധാരണമായ കാരണങ്ങള്‍ മൈഗ്രെയ്‌നോ അമിത ഉത്ഖണ്ഡയും സമ്മര്‍ദ്ദവും മൂലമോ ഉണ്ടാകുന്ന ടെന്‍ഷന്‍ ഹെഡേക്കോ ആകാം. ആയിരത്തിലൊരാള്‍ക്ക് മാത്രമാണ് തലവേദനയുടെ കാരണം ബ്രെയന്‍ ട്യൂമര്‍ പോലെ ഗുരുതര രോഗങ്ങള്‍ ആകുന്നത്. പക്ഷെ വേദനയുടെ സ്വഭാവം അടിസ്ഥാനമാക്കി വേദന ഗൗരവമുള്ളതാണോ എന്ന് നമുക്ക് മനസിലാക്കാം. തിരുവനന്തപുരം എസ് യുടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ സുശാന്ത് ചേരുന്നു. ഡോക്ടറോട് ചോദിക്കാം.