Programs Doctor@2PM

വൈറല്‍ ഹെപ്പറ്റൈറ്റിസ് - അറിയേണ്ടതെല്ലാം

വൈറസ് ബാധമുലമുണ്ടാകുന്ന കരള്‍ വീക്കത്തെയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കുക. പ്രധാനമായും അഞ്ച് തരം വൈറസുകള്‍കൊണ്ട് കരള്‍വീക്കം ഉണ്ടാകാം. ലോകത്താകമാനം ഈ അസുഖത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടുകൊണ്ട് ജൂലൈ 28-ാം തീയതി ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുകയാണ്. ഈ ദിവസത്തിന്റെ പശ്ചാത്തലത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് അസുഖങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന സങ്കീര്‍ണതകളെക്കുറിച്ചും ഡോക്ടറോട് ചോദിച്ചറിയാം. കോഴിക്കോട് മേത്ര ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റായ ഡോ.അനൂപ് എസ്.നായര്‍ ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംസാരിക്കുന്നു.