Programs Doctor@2PM

സ്ത്രീകളിലെ അമിത രക്തസ്രാവം; കാരണങ്ങളും ചികിത്സയും

ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളുമായി ഡോക്ടറെ സമീപിക്കുന്നവരില്‍ ഒരു വലിയ വിഭാഗം സ്ത്രീകളും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവത്തിനും കഠിനമായ വേദനയ്ക്കും ചികിത്സ തേടുന്നവരാണ്. പല കാരണങ്ങള്‍ കൊണ്ട് അമിത രക്തസ്രാവം ഉണ്ടാകാം. കൃത്യമായ ചികിത്സ വേണ്ട, ഗൗരവത്തോടെ സമീപിക്കേണ്ട ഒരു ആരോഗ്യ പ്രശ്‌നമാണിത്. വളരെ നേരത്തെ കണ്ടെത്തിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാവുന്ന അവസ്ഥകൂടിയാണ് അമിത രക്തസ്രാവം. ഈ അവസ്ഥയുടെ കാരണങ്ങളും ചികിത്സാ മാര്‍ഗങ്ങളുമാണ് ഇന്ന് ഡോക്ടര്‍ @ 2പി.എം ചര്‍ച്ച ചെയ്യുന്നത്. ഡോ.സുനി ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംവദിക്കുന്നു.