Programs Doctor@2PM

ക്ഷയരോഗം: കാരണങ്ങളും ചികിത്സയും

2020 ഓടെ സമ്പൂര്‍ണ്ണമായ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പോഷകാഹാരക്കുറവും പ്രതിരോധ ശേഷിക്കുറവുമാണ് ക്ഷയരോഗത്തിന് പ്രധാനകാരണം. ഏത് പ്രായക്കാരിലും ഈ അസുഖം ബാധിക്കാം. കൂടുതലായും ശ്വാസകോശത്തെ ബാധിക്കുന്ന ടി.ബിയാണ് നമുക്ക് പരിചിതം. ഇന്ന് ക്ഷയരോഗത്തെ കുറിച്ചും ക്ഷയരോഗ ചികിത്സയെക്കുറിച്ചുമാണ് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് സംസ്ഥാന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ഓഫീസറായ ഡോ. എം. സുനില്‍കുമാര്‍ മറുപടി നല്‍കുന്നു.