Programs Doctor@2PM

തലവേദന രോഗമോ രോഗലക്ഷണമോ?

വളരെ സാധാരണമായതും ഏറ്റവും അധികം സ്വയം ചികിത്സ തേടുന്നതുമായ ഒരു അസുഖമാണ് തലവേദന. തലവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങള്‍ മൈഗ്രേയ്‌നോ അമിത ഉത്കണ്ഠയും സമ്മര്‍ദവും മൂലമുണ്ടാകുന്ന ടെന്‍ഷന്‍ ഹെഡ് എയ്‌ക്കോ ആവാം. ആയിരത്തില്‍ ഒരാള്‍ക്ക് മാത്രമാവാം തലവേദനയുടെ കാരണം ബ്രെയിന്‍ ട്യൂമര്‍ പോലെ ഗുരുതരമാവുക. പക്ഷേ, തലവേദനയുടെ സ്വഭാവം അടിസ്ഥാനമാക്കി വേദന ഗൗരവമുള്ളതാണോ എന്ന് നമുക്ക് മനസിലാക്കാം. നമുക്കൊപ്പം ഇന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുശാന്ത് ചേരുന്നു.