Programs Doctor@2PM

ഹൃദയാഘാതം; സംശയങ്ങളും മറുപടിയും

ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണ്. പ്രായം, അമിത വണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പുകവലി, ജീവിതശൈലീ പ്രശ്‌നങ്ങള്‍, പാരമ്പര്യം തുടങ്ങി നമുക്ക് ഏറെ പരിചിതമാണ് കാരണങ്ങളെല്ലാം. അതോടൊപ്പം ഹൃദ്രോഗം പ്രായമായവരുടെ മാത്രം അസുഖമാണെന്ന തെറ്റിദ്ധാരണയും ഇപ്പോള്‍ നമുക്കില്ല. ഈ പശ്ചാത്തലത്തില്‍ ഹൃദ്രോഗങ്ങളെക്കുറിച്ചും ഹൃദയാരോഗ്യത്തെക്കുറിച്ചുമാണ് ഇന്ന് ഡോക്ടര്‍ @ 2പി.എം ചര്‍ച്ച ചെയ്യുന്നത്. ഡോ. രമേഷ് നടരാജന്‍ ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.