Programs Doctor@2PM

കാല്‍മുട്ടുവേദനയും പരിഹാരവും - ഡോ.@2 പി.എം

മധ്യ വയസ് എത്തുന്നതോടെ വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് മുട്ടുവേദന. കാല്‍മുട്ടിനുണ്ടാകുന്ന വിങ്ങലും വേദനയും സ്വാഭാവിക ചലനത്തെ വല്ലാതെ ബാധിച്ചു തുടങ്ങുമ്പോഴാണ് നമ്മള്‍ പലരും ചികിത്സ തേടുക. അമിത ഭാരമുള്ളവരിലും കാല്‍മുട്ടിന് പരുക്കേറ്റവരിലും വ്യായാമം ഇല്ലാത്തവരിലും ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മരുന്നുകള്‍ കൊണ്ടും വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ആദ്യഘട്ടത്തില്‍ ആശ്വാസം ലഭിക്കുമെങ്കിലും വേദന പരിധി വിടുമ്പോള്‍ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. കാല്‍മുട്ടുവേദനയുടെ ചികിത്സയില്‍ മുട്ടു മാറ്റിവയ്ക്കല്‍ ചികിത്സയുടെ സാദ്ധ്യതകളാണ് ഇന്ന് ഡോക്ടര്‍ @ 2പി.എം ചര്‍ച്ച ചെയ്യുന്നത്. ഡോ. അനുപ് എസ്. പിള്ളൈ ആ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.