Programs Doctor@2PM

സങ്കീര്‍ണതയുള്ള ഗര്‍ഭാവസ്ഥ - അറിയേണ്ടതെല്ലാം

രോഗമല്ലെങ്കിലും രേഗത്തേക്കാള്‍ കരുതല്‍ വേണ്ട ചില ശാരീരിക അവസ്ഥകള്‍ കൂടി നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. സൂക്ഷമമായി ശ്രദ്ധവേണ്ട അത്തരം ഒരു അവസ്ഥയാണ് ഗര്‍ഭകാലം. മുന്‍ കാലങ്ങളില്‍ ഉള്ളതുപോലെ വളരെ സാധാരണമായ, അല്ലെങ്കില്‍ സ്വാഭാവികമായ ഒരു ശാരീരിക അവസ്ഥ മാത്രമായി ഇപ്പോള്‍ ഗര്‍ഭാവസ്ഥയെ കാണാന്‍ കഴിയില്ല. സങ്കീര്‍ണതയുള്ള ഗര്‍ഭാവസ്ഥയുള്ളവരെ എണ്ണം കൂടുതലാണ് ഇപ്പോള്‍. ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭകാല പരിചരണം കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ക്രമീകരിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു ഡോക്ടര്‍ @ 2പി.എമ്മില്‍ ചേരുന്നത്.