Programs Doctor@2PM

ഹെര്‍ണിയ ലക്ഷണങ്ങളും ചികിത്സയും

ഏത് പ്രായത്തിലും കാണാവുന്ന വളരെ സാധാരണമായ ഒരു അസുഖമാണ് ഹെര്‍ണിയ. ജന്മനാ കാണപ്പെടാം. ചെറിയ കുട്ടികളിലും ഉണ്ടാകാം. കുടല്‍, കൊഴുപ്പ് തുടങ്ങിയവ ബലക്ഷയമുള്ള ഉദര പേശികളിലൂടെ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഹെര്‍ണിയ. പലതരത്തിലും ശരീരത്തിന്റെ പല ഭാഗത്തും ഇതുണ്ടാകാം. ഏത് പ്രായത്തിലായാലും ഒരു മുഴയായിട്ടാകും ഹെര്‍ണിയ ആദ്യം പ്രത്യക്ഷപ്പെടുക. ഗുളിക കഴിച്ച് മാറ്റാവുന്ന ഒരു അസുഖമല്ല ഇത്. ശസ്ത്രക്രിയയാണ് ചികിത്സ. ഹെര്‍ണിയയുടെ ശസ്ത്രക്രിയയെ കുറിച്ച് വിശദമായി ഡോക്ടര്‍ @2പി.എമ്മില്‍ സംസാരിക്കുന്നു തൃശൂര്‍ ദയ ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനുമായ ഡോക്ടര്‍ അബ്ദുല്‍ അസീസ്.