Programs Doctor@2PM

സ്‌ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

ഹൃദയാഘാതം വന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു പോകുന്നത് പോലെ മസ്തിഷ്‌കാഘാതം വന്ന് തലച്ചോറിന് പ്രവര്‍ത്തനം നിന്ന് പോകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ ബ്രെയിന്‍ അറ്റാക്ക്. സ്‌ട്രോക്കിന് ശേഷമുള്ള ഓരോ സെക്കന്റുകളും ചികിത്സയുടെ കാര്യത്തിലും ആ വ്യക്തിയുടെ തുടര്‍ന്നുള്ള ജീവിതത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലും ഏറെ പ്രധാനമാണ്. മരണം മാത്രമല്ല സ്ഥായിയായ വൈകല്യങ്ങളിലേക്കും നയിചേക്കാവുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. ലോക പക്ഷാഘാതദിനമായ ഇന്ന് നമ്മള്‍ സംസാരിക്കുന്നത് സ്‌ട്രോക്ക് എങ്ങനെ തിരിച്ചറിയാം...ചികിത്സിക്കാം...സ്‌ട്രോക്കിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് എങ്ങനെ മടങ്ങിയെത്താം എന്ന വിഷയമാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോ ഡോ. ശ്യാംലാല്‍ നമുക്കൊപ്പം ഡോക്ടര്‍ @2 പി.എമ്മില്‍ ചേരുന്നു.