Programs Doctor@2PM

ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ- അറിയേണ്ടതെല്ലാം | ഡോക്ടറോട് ചോദിക്കാം

സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒരു വലിയ പങ്കും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍, അണ്ഡാശയ രോഗങ്ങള്‍ ഒക്കെയാണ്. ഈ കൂട്ടത്തില്‍ ജീവിതം നന്നേ ബുദ്ധിമുട്ടിലാക്കുന്ന കഠിന വേദനയും അമിത രക്തസ്രാവവും ഉണ്ടാകുന്ന അസുഖങ്ങളുമുണ്ട്. അവയില്‍ ചിലതിനെങ്കിലും ശസ്ത്രക്രിയ ആണ് പ്രതിവിധി. സിസേറിയന്‍ കഴിഞ്ഞാല്‍ സ്ത്രീകളില്‍ വളരെ സാധാരണമായി നടക്കുന്ന ഒരു ഒാപ്പറേഷന്‍ ആണ് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍. ഗുരുതരമായ രോഗാവസ്ഥകളില്‍ നിന്നു രക്ഷതേടാനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ ശസ്ത്രക്രിയ സഹായകമാണ്. എന്നാലും നമ്മുടെ ഒരു പൊതു ബോധം ഈ ശസ്ത്രക്രിയയെ അല്പം ഭയത്തോടെ ആണ് കാണുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട സാഹചര്യങ്ങള്‍, അതിലേക്കു നയിക്കുന്ന രോഗങ്ങള്‍, ചികിത്സ സംബന്ധമായ സംശയങ്ങള്‍ എന്നിവയ്ക്ക് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.ലക്ഷ്മി അമ്മാൾ ഉത്തരം നൽകുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.