Programs Doctor@2PM

എലിപ്പനി - പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം

ലോകത്തിന് മാതൃകയാകും വിധം നിപ വൈറസ് ബാധയെ കാര്യക്ഷമമായി പ്രതിരോധിച്ചവരാണ് മലയാളികള്‍. ആ ആര്‍ജവവും ഉത്തരവാദിത്വബോധവും പ്രളയാനന്തരം പടര്‍ന്നു പിടിച്ചിരിക്കുന്ന എലിപ്പനിയെ പ്രതിരോധിക്കാനും നമ്മള്‍ കാട്ടണം. എലിപ്പനി നിയന്ത്രിക്കാനും പനിമരണങ്ങള്‍ തടയാനും സംസ്ഥാന ആരോഗ്യവകുപ്പ് സുസജ്ജമായിരിക്കുമ്പോഴും പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സമൂഹമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മള്‍ പാലിക്കുന്നില്ല എന്നുകൂടിയാണ്. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും കൈയില്‍ കിട്ടിയ പ്രതിരോധ മരുന്നുകള്‍ കഴിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും പൊതുജനം എന്ന നിലയില്‍ നമ്മുടെ ചുമതല വളരെ വലുതാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ കേരളം ഇനി പ്രത്യേക പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ഈ വിഷയത്തില്‍ നമ്മോടൊപ്പം ചേരുന്നത് ആരോഗ്യവകുപ്പ് പൊതുജന ആരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ റീന