Programs Doctor@2PM

എലിപ്പനി - പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം

ഓരോ പ്രകൃതി ദുരന്തത്തിന്റേയും ആഘാതം എന്തെന്നറിയാന്‍ ചെറിയ ഒരു കാത്തിരിപ്പ് വേണ്ടിവരും. വെള്ളപ്പൊക്കത്തിന്റെ ആഘാതം വെള്ളമിറങ്ങുമ്പോള്‍ തീരുന്നതല്ല. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. ഈ പ്രളയാനന്തരം കേരളം ഏറ്റവും ഭയന്നത് എലിപ്പനിയെയാണ്. എല്ലാവര്‍ഷവും പനിക്കാലത്ത് എത്തുന്ന എലിപ്പനിയെ പോലെ നിസാരമല്ല ഇത്തവണത്തേത്. ഇത് പ്രളയാനന്തരം പടര്‍ന്നുപിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള പനിയാണ്. എലിപ്പനിക്കെതിരെ കേരളം റെഡ് അലേര്‍ട്ടിലാണ്. പനി പിടിച്ചാല്‍ പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരുന്ന് സ്വയം ചികിത്സ അരുത് എന്ന ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നമുക്ക് നല്‍കുന്നത്. ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നമ്മോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനീഷ് ടി.എസ് ചേരുന്നു.