Programs Doctor@2PM

ശ്വാസകോശ അര്‍ബുദം- മുന്‍കരുതലും ചികിത്സയും

മനുഷ്യര്‍ ഏറ്റവും ഭയക്കുന്ന രോഗമാണ് ക്യാന്‍സര്‍. പ്രായഭേദമന്യേ ആര്‍ക്കും അത് വരാം. പക്ഷെ ചികിത്സാ മുന്നേറ്റങ്ങളുടെ പുതിയകാലത്ത് ഭൂരിഭാഗം ക്യാന്‍സറുകളും ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നുണ്ട്. അപ്പോഴും. ഒരു കാര്യം വളരെ പ്രധാനമാണ്. എത്രയും നേരത്തെയുള്ള രോഗനിര്‍ണയവും തുടക്കത്തിലേ ഉള്ള ചികിത്സയും. ഇന്ന് നമ്മള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത് ശ്വാസകോശ ക്യാന്‍സറിനെക്കുറിച്ചാണ്. 90%ശ്വാസകോശ കാന്‍സറിനും ഒറ്റ കാരണമേ ഉള്ളു. അത് നമ്മുടെ ദുശീലങ്ങളില്‍ പ്രധാനമായ പുകവലി ആണ്. അതുകൊണ്ട് തന്നെ നമുക്കു പ്രതിരോധിക്കാന്‍ കഴിയുന്ന ഒരസുഖമാണ് ശ്വാസകോശ ക്യാന്‍സര്‍. ശ്വാസകോശ ക്യാന്‍സര്‍ സാധ്യത നേരത്തെ കണ്ടെത്താനും ചികിത്സ തേടാനും ഉപകരിക്കുന്ന വിശദാംശങ്ങളാണ് ഇന്ന് ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത്. നമുക്കൊപ്പം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ജയപ്രകാശ് മാധവന്‍ ചേരുന്നു.