Programs Doctor@2PM

പെപ്റ്റിക് അള്‍സര്‍ - സംശയങ്ങളും പ്രതിവിധിയും

അസിഡിറ്റിയും നെഞ്ചെരിച്ചിലും വയറിന്റെ അസ്വസ്ഥതകളും നമുക്കിടയില്‍ വളരെ സാധാരണമായ ആരോഗ്യ പ്രശ്‌നങ്ങളാണ്. ചിലപ്പോഴെങ്കിലും ഈ പ്രശ്‌നങ്ങളുടെ ഒരു കാരണമായി ഒളിഞ്ഞിരിക്കുന്നത് നമ്മുടെ ആമാശയത്തിലും ചെറുകുടലിലും ഉണ്ടാകുന്ന ചെറിയ വൃണങ്ങള്‍ അഥവാ പെപ്റ്റിക് അള്‍സറുകളാണ്. ഇവ പൊതുവേ അവഗണിക്കുകയാണ് പതിവ്. പെപ്റ്റിക് അള്‍സര്‍ എങ്ങനെ കണ്ടെത്താം, തിരിച്ചറിയാം? ചികിത്സാ വിധികള്‍ എന്തൊക്കെയാണ്? എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം? എന്നാണ് ഇന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഡോ. ഹരീഷ് കരീം മറുപടി നല്‍കുന്നു.