ഉമിനീര് ഗ്രന്ധിയെ ബാധിക്കുന്ന രോഗങ്ങള്‍- ഡോക്ടറോട് ചോദിക്കാം
ഉമിനീര് ഗ്രന്ധികളെ ബാധിക്കുന്ന അസുഖങ്ങളെകുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിച്ചു മനസിലാകുന്നത്. ഉമിനീര് ഗ്രന്ധികളിലുണ്ടാകുന്ന തടസ്സങ്ങള്‍, മുഴകള്‍, കല്ലുകള്‍, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്കു വിദഗ്ധമായ ചികിത്സ ആവശ്യമാണ്. ഉമിനീര് ഗ്രന്ഥിയിലെ അണുബാധകള്‍ മരുന്നുകൊണ്ട് മാറ്റമെങ്കിലും മേല്പറഞ്ഞ അസുഖങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് ശസ്ത്രക്രിയ ആവശ്യമാണ്. ഉമിനീര് ഗ്രന്ധികളിലെ ശസ്ത്രക്രിയ വളരെ വൈദഗ്ധ്യം ആവശ്യമായ ഒന്നാണ്. ഈ വിഷയത്തില്‍ നമ്മുടെ സംശയങ്ങള്‍ക്കു മറുപടി നല്കാന് തിരുവന്തപുരം ഗീതാഞ്ജലി ഐ ആന്റ് ഇഎന്‍ടി ആശുപത്രിയിലെ ഡയറക്ടറും കണ്‍സള്‍ട്ടന്റ് ഇഎന്‍ടിയും ഹെഡ് ആന്റ് നെക്ക് സര്‍ജനുമായ ഡോ. അരുണ്‍ ബാലകൃഷ്ണന് ചേരുന്നു. ഡോക്ടറോട് ചോദിക്കാം.