Programs Doctor@2PM

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം- ഡോക്ടര്‍@2പിഎം

2011 ല്‍ രാജ്യത്തിന്റെ ആത്മഹത്യ തലസ്ഥാനമായിരുന്നു കേരളം. 7 വര്‍ഷം പിന്നിടുമ്പോള്‍ ആത്മഹത്യ നിരക്കില്‍ രാജ്യത്തെ എട്ടാം സ്ഥാനത്തേക്ക് സംസ്ഥാനം മാറിയിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന ഒരു നിരക്കില്‍ എത്തിയിട്ടില്ല നമ്മള്‍ ഇപ്പോഴും. 2003 മുതല്‍ സെപ്തംബര്‍ പത്താം തീയതി ലോകാരോഗ്യസംഘടന ആത്മഹത്യ പ്രതിരോധദിനമായി ആചരിക്കുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ സ്വസ്ഥതയും മാനസികാരോഗ്യവും വീണ്ടെടുക്കുക മുന്നോട്ടുള്ള ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാണ്. ഈ വിഷയത്തില്‍ ഇന്ന് നമ്മോടൊപ്പം ചേരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. മോഹന്‍ റോയ്. ഡോക്ടര്‍@2പിഎം.