Programs Doctor@2PM

അപകടചികിത്സയില്‍ അറിയേണ്ടത് ഡോക്ടര്‍@2പിഎം

ജീവിതത്തില്‍ എപ്പോഴെങ്കിലും നാം എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിലൂടെയോ അത്യാഹിതങ്ങളിലൂടെയോ അടിയന്തര ഘട്ടങ്ങളിലൂടെയോ കടന്നു പോകേണ്ടി വന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് സമയത്തിനാണ് സംയോജിതമായ ഇടപെടലുകള്‍ക്കാണ്. പൊതുജനങ്ങളും കുടുംബാംഗങ്ങളും ഭാഗവാക്കാവുന്ന ഇത്തരം സന്ദര്‍ഭത്തില്‍ അടിയന്തരഘട്ട ചികിത്സയെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് നമുക്കെല്ലാം വേണ്ടതാണ്. ഒപ്പം പ്രഥമ ശ്രുശ്രൂഷയെക്കുറിച്ചും. അപകട ചികിത്സയെക്കുറിച്ച് വിശദമായി സംസാരിക്കുന്നത് അപകടചികിത്സ ആധുനികമാക്കാന്‍ നിരവധി സംഭവാനകള്‍ നല്‍കിയിട്ടുള്ള ബെസ്റ്റ് ഇന്നൊവേറ്റര്‍ ഇന്‍ ഇന്ത്യ അവാര്‍ഡ് നേടിയിട്ടുള്ള തിരുവനന്തപുരം പിആര്‍എസ് ആശിപത്രിയിലെ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ.ഡാനിഷ് സലീം. ഡോക്ടര്‍@2പിഎം.