Programs Doctor@2PM

കുട്ടികളിലെ തൈറോഡിനെക്കുറിച്ച് അറിയാം- ഡോക്ടര്‍@2പിഎം

നമ്മുടെ ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് തൈറോയ്ഡ് ഹോര്‍മോണ്‍. ബുദ്ധി വികാസം, വളര്‍ച്ച, പ്രത്യുത്പാതനം, ഇവയെല്ലാം നിര്‍ണയിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും തൈറോയ്ഡ് വ്യതിയാനങ്ങള്‍ പ്രകടമാകാറുണ്ട്. കുട്ടികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളില്‍ വളരെ സാധാരണമായ ഒന്നുകൂടിയാണ് ഇത്. പ്രധാനമായും തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം അഥവാ ഹൈപ്പോ തൈറോയ്ഡിസമാണ് കണ്ടു വരുന്നത്. ജന്മനാലോ വളര്‍ച്ചയുടെ ഏത് ഘട്ടത്തിലോ ഇത് വരാം. കുട്ടികളില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ മൂലമുണ്ടാകാവുന്ന സങ്കീര്‍ണതകളെ കുറിച്ചും പ്രതിവിധികളുമാണ് ഇന്ന് നമ്മള്‍ മനസിലാക്കുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് എന്റോ െ്രെകനോളജിസ്റ്റ് ഡോ. വീണാ വി നായര്‍ ചേരുന്നു. ഡോക്ടര്‍@2പിഎം.