Programs Doctor@2PM

ഈ പനിക്കാലം എലിപ്പനിയില്‍ ഒതുങ്ങുമോ?

പ്രളയാനന്തരം സംസ്ഥാനം നേരിടുന്ന പകര്‍ച്ചവ്യാധി ഭീഷണിയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തം ഏറെ വലുതാണ്. പരിഭ്രാന്തിയേക്കാള്‍ നമുക്ക് ഇപ്പോള്‍ വേണ്ടത് ആരോഗ്യകാര്യങ്ങളിലുള്ള ജാഗ്രതയാണ്. രോഗത്തെക്കുറിച്ച് പൂര്‍ണമായ അറിവ് സമ്പാദിക്കുക ജാഗരൂകരായിരിക്കുക പ്രതിരോധമാര്‍ഗങ്ങള്‍ ഏറ്റെടുക്കാനും ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം ഏറ്റെടുക്കാനും അനുസരിക്കാനും നടപ്പാക്കാനുമുള്ള ഉറച്ച തീരുമാനമാണ് നാം ഇപ്പോള്‍ എടുക്കേണ്ടത്. വരുന്ന മൂന്ന് മാസം പകര്‍ച്ചവ്യാധികളുടെ കാലമാണ് എന്ന് കരുതി തന്നെ വേണം നാം മുന്നോട്ട് പോകാനെന്ന ഓര്‍മ്മപ്പെടുത്തലോടെ കേരളം ഇനി ആരംഭിക്കുന്നു. ഈ വിഷയത്തില്‍ നമ്മോടൊപ്പം ചേരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ ചിന്ത.