Programs Doctor@2PM

കേരളം ഇനി - പ്രത്യേക പരിപാടി

പ്രളയജലം ഒഴുകിയിറങ്ങി, വെയില്‍ തെളിഞ്ഞു. പക്ഷേ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. പത്തുലക്ഷം പേരുടെ ജീവനും ഭാവിയും ഇപ്പോഴും ദുരിതത്തിലാണ്. അതിജീവനത്തിന്റെ പാതയില്‍ ഇനി നമ്മെ കാത്തിരിക്കുന്ന ആശങ്കകളില്‍ ഏറ്റവും വലുത് ഇനിയുള്ള ദിവസങ്ങളില്‍ പടര്‍ന്നു കയറാനിടയുള്ള പകര്‍ച്ചവ്യാധികളാണ്. ഒരു പക്ഷേ പ്രളയത്തെക്കാള്‍ തീവ്രമായ ഒരു ആഘാതമായിരിക്കും പകര്‍ച്ച വ്യാധികള്‍ നമുക്ക് നല്‍കുക. ഈ പ്രതിസന്ധികളെയെല്ലാം എങ്ങനെ നേരിടാമെന്നാണ് കേരളം ഇനി ചര്‍ച്ച ചെയ്യുന്നത്. ഡോ. അനീഷ് ടി.എസ് ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംവദിക്കുന്നു.