Programs EBuzz

വിസ്മയിപ്പിക്കാന്‍ 2.0 വരുന്നു

രജനികാന്തും ശങ്കറും ഒരുമിക്കുന്ന 2.0യുടെ ടീസര്‍ പുറത്തിറങ്ങി. എ.ആര്‍ റഹ്മാനാണ് സംഗീതം. വില്ലന്‍ വേഷത്തില്‍ ബോളിവുഡിന്റെ സൂപ്പര്‍ താരം അക്ഷയ് കുമാറെത്തും. നായികയായി എമി ജാക്‌സണ്‍. എന്തായാലും എന്തിരന്‍ ആദ്യ ഭാഗമുണ്ടാക്കിയ ആ വലിയ ബോക്‌സ് ഓഫീസ് തരംഗം 2.0യും ആവര്‍ത്തിക്കുമെന്നതില്‍ വലിയ സംശയം ഒന്നുമില്ല. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നവംബര്‍ വരെ ഈ ചിത്രത്തിനായി.