Specials Election 2019

ഭരണപരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയം: സി. ദിവാകരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുപിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെയും വി.എസ് അച്യുതാനന്ദനെയും വിമര്‍ശിച്ച് സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഐസക്ക് സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി തടഞ്ഞുവച്ചു എന്നാണ് ദിവാകരന്റെ ആരോപണം. വി.എസ് ചെയര്‍മാനായുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തനം പൂര്‍ണപരാജയമാണെന്നും ദിവാകരന്‍ വിമര്‍ശിച്ചു.