Specials Election 2019

ആശങ്കയിലും ആശ്വാസത്തിലും എന്‍ഡിഎ, പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം:86

ആശങ്കയിലും ആശ്വാസത്തിലുമാണ് എന്‍ഡിഎ. വാരാണസിയില്‍ മോദിയെ സ്വീകരിച്ച വിശ്വംഭര്‍ നാഥ് മിശ്ര തുറന്നടിക്കുകയാണ്, മോദിയും എന്‍ഡിഎയും പുണ്യഭൂമിയെ നശിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. പ്രധാനമന്ത്രി നീചനാണെന്ന് മണിശങ്കര്‍ അയ്യര്‍ ആവര്‍ത്തിക്കുന്നു. പക്ഷെ അപ്പോഴും പ്രതിപക്ഷത്തെ ഭിന്നത, എന്‍ഡിഎയ്ക്ക് അശ്വാസമാകുന്നുണ്ടെന്ന് പറയാതെ വയ്യ. ഈമാസം നിശ്ചയിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ മമതയും മായാവതിയും അഖിലേഷുമില്ല. ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങള്‍ പാളിയത് എന്‍ഡിഎയ്ക്ക് ആഘോഷത്തിനുള്ള വകനല്‍കുന്നുണ്ട്. പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 86.