Specials Election 2019

ഗാന്ധിജിയെ പാക് രാഷ്ട്ര പിതാവെന്ന് വിളിച്ച അനില്‍ സൗമിത്രയെ ബിജെപി സസ്‌പെന്റ് ചെയ്തു

ഗാന്ധിജിയെ പാക് രാഷ്ട്ര പിതാവെന്ന് വിളിച്ച അനില്‍ സൗമിത്രയെ ബിജെപി സസ്‌പെന്റ് ചെയ്തു. ഗാന്ധിജിയെ അപമാനിച്ചവര്‍ക്ക് മാപ്പില്ലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. ഗോഡ്‌സെയുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂര്‍, കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, കര്‍ണാടക എം.പി നളീന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് ചേര്‍ന്നതെല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.