Specials Election 2019

കള്ളവോട്ടിന്റെ പേരില്‍ കൊല്ലത്ത് യു.ഡി.എഫ് - എല്‍.ഡി.എഫ് വാക്‌പോര്

കൊല്ലം: കള്ളവോട്ടിന്റെ പേരില്‍ കൊല്ലത്ത് യു.ഡി.എഫ് - എല്‍.ഡി.എഫ് രാഷ്ട്രീയ വാക്‌പോര്. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ബൂത്ത് പിടുത്തവും കള്ളവോട്ടും കോണ്‍ഗ്രസിന്റെ രീതിയാണെന്ന് സിപിഎം മറുപടി നല്‍കി.