Specials Election 2019

കണ്ണൂരിലെ ബൂത്തുകളിലും റീ പോളിങ്ങിന് സാധ്യത

കണ്ണൂര്‍: കള്ളവോട്ട് നടന്ന കാസര്‍കോട് മണ്ഡലത്തിലെ ബൂത്തുകള്‍ക്കൊപ്പം കണ്ണൂരിലും റീ പോളിങ് ഉണ്ടാകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇരു മുന്നണികളുടെയും പരാതിയില്‍ കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടു ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 242 കള്ളവോട്ടുകള്‍ നടന്നുവെന്നാണ് യുഡിഎഫിന്റെ പരാതി. 42 കള്ളവോട്ടുകള്‍ നടന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം യുഡിഎഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് എഡിഎമ്മിന് പരാതി നല്‍കിയിരുന്നു.