Specials Election 2019

ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിനുനേരേ ബോംബേറ്

കണ്ണൂര്‍: ഏപ്രില്‍ 23ന് തന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വോട്ട് നിഷേധിക്കപ്പെട്ട പിലാത്തറ സി.എം.നഗറിലെ ഷാര്‍ലറ്റിന്റെ വീടിനുനേരേ ബോംബേറ്. ഞായറാഴ്ച നടന്ന റീപോളിങ്ങില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമാണ് വീടിനുനേരേ ബോംബേറുണ്ടായത്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പിലാത്തറ പുത്തൂരിലെ വി.ടി.വി. പത്മനാഭന്റെ വീടിനുനേരെയും ബോംബേറുണ്ടായി. ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.