ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി; വെല്ലുവിളി ഉയര്‍ത്തി വട്ടിയൂര്‍ക്കാവ് മണ്ഡലം
തിരുവനന്തപുരം: വിജയം അനിവാര്യമായ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിശ്ചയിക്കുക ബിജെപിക്ക് വെല്ലുവിളിയാണ്. ഒന്നിലധികം പേരുകള്‍ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കുമ്മനം രാജശേരന്റെ പേര് മുന്നോട്ടുവെയ്ക്കാന്‍ സാധ്യതയുണ്ടെങ്കിലും മത്സരത്തിന് അദ്ദേഹം വഴങ്ങാന്‍ ഇടയില്ല.