Specials Election 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ്. മോദി മധ്യപ്രദേശിലും രാഹുല്‍ ഗാന്ധി ഹിമാച്ചല്‍പ്രദേശിലും കൊട്ടികലാശത്തില്‍ പങ്കെടുക്കും. മോദി നാളെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും.