Specials Election 2019

റിപോളിംഗ് സംബന്ധിച്ച വിമര്‍ശനത്തിന് മറുപടിയുമായി ഓഫീസര്‍ ടീക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിലെ റിപോളിംഗ് സംബന്ധിച്ച വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഒരു കള്ളവോട്ട് ആണെങ്കിലും തെറ്റ് തന്നെയാണ്. പോലീസിന്റെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ സത്യം പുറത്ത് വരുമെന്നും ടിക്കാറാം മീണ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 23ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തുറക്കും. 8.30 ഓടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും അതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തീരും. അതേ സമയം വിവിപാറ്റുകളിലെ വോട്ടുകള്‍ എണ്ണി തീരണമെങ്കില്‍ നാലഞ്ച് മണിക്കൂറുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.