Specials Election 2019

പ്രധാനമന്ത്രി പദം വേണ്ടെന്ന നിലപാടില്‍ മലക്കം മറിഞ്ഞു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം വേണ്ടെന്ന നിലപാടില്‍ മലക്കം മറിഞ്ഞു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദവിയില്‍ വിട്ടുവീഴ്ച്ച ചെയ്യുമെന്ന പ്രസ്താവന അദ്ദേഹം തിരുത്തി. കോണ്‍ഗ്രസാണ് ഏറ്റവും പാരമ്പര്യമുളളതും വലിയതുമായി പാര്‍ട്ടി. അഞ്ചുവര്‍ഷം ഭരിക്കണമെങ്കില്‍ വലിയ പാര്‍ട്ടിക്ക് തന്നെ അവസരം നല്‍കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.