Specials Election 2019

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനരീതി പുനപരിശോധിക്കുമെന്ന് കോണ്‍ഗ്രസ്. ഭരണപക്ഷത്തിനു താത്പര്യമുളള നിഷ്പക്ഷരല്ലാത്തവരെ നിയമിക്കുന്നത് ഒഴിവാക്കും. ബിജെപി ആസ്ഥാനത്തു നിന്നുളള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കിയത് മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസ് വിമര്‍ശനം.