Specials Election 2019

ബംഗാളിലും ഡല്‍ഹിയിലും ബീഹാറിലും കോണ്‍ഗ്രസിന്റെ സഖ്യസാധ്യതകള്‍ അടയുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, ഡല്‍ഹി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സഖ്യസാധ്യതള്‍ അടയുന്നു. ബംഗാളില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തയ്യാറായി സിപിഎം. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ബിഹാറില്‍ ആര്‍ജെഡിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകളും വഴിമുട്ടി.