Specials Election 2019

വിയോജിപ്പ് രേഖപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയില്‍ തനിക്കുള്ള വിയോജിപ്പ് ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തള്ളി. കീഴ്‌വഴക്കത്തില്‍ മാറ്റം വരുത്താനാവില്ലെന്നും ഉത്തരവില്‍ വിയോജിപ്പ് ചേര്‍ക്കാനാവില്ലെന്നും ഇന്നു ചേര്‍ന്ന കമ്മീഷന്‍ യോഗം നിലപാടെടുത്തതായി അറിയുന്നു.