Specials Election 2019

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍.ഡി.എഫിന് പരാജയം പ്രവചിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും ശബരിമല വിഷയം കേരളത്തില്‍ ഏശിയില്ലെന്നും മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ റീ പോളിങ് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.